Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fb Post

എ.​എ. റ​ഹീം എം​പി​ക്കെ​തി​രെ വ്യാ​ജ ഫേ​സ്ബു​ക്ക് പോ​സ്റ്റ്; കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: എ.​എ. റ​ഹീം എം​പി​ക്കെ​തി​രെ വ്യാ​ജ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര സ്വ​ദേ​ശി ആ​ദം കു​ട്ടി എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര ഡി​വൈ​എ​ഫ്‌​ഐ ത​ട​യും എ​ന്ന് റ​ഹീ​മി​ന്‍റെ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് കേ​സ്. ക​ലാ​പാ​ഹ്വാ​ന​ത്തി​നാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. പേ​രാ​മ്പ്ര വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യാ​ണ് ആ​ദം​കു​ട്ടി. ഈ ​മാ​സം 12നാ​ണ് റ​ഹീ​മി​നെ​തി​രെ വ്യാ​ജ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ച​ത്.

മു​ൻ​പും എ.​എ. റ​ഹീം എം​പി​ക്കെ​തി​രെ വ്യാ​ജ പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ച​തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് നി​ര്‍​മി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത​ത് റ​ഹീ​മാ​ണെ​ന്ന് പ്ര​തി ജി​തി​ന്‍ ഭാ​സ്‌​ക​ര്‍ മൊ​ഴി ന​ല്‍​കി​യെ​ന്നും വ്യാ​ജ പ്ര​ച​ര​ണ​മു​ണ്ടാ​യി.

അ​ഗ​സ്റ്റി​ന്‍ ചെ​റു​പു​ഴ, സാ​ജ​ന്‍ അ​ല്‍​ഫോ​ണ്‍​സ് എ​ന്നീ പ്രൊ​ഫൈ​ലു​ക​ളി​ല്‍ നി​ന്നാ​യി​രു​ന്നു പോ​സ്റ്റ്. ഇ​തി​ലും റ​ഹീം പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നെ​തി​രെ എ.​എ. റ​ഹീം രം​ഗ​ത്തു വ​ന്നു എ​ന്ന വ്യാ​ജ പ്ര​ച​ര​ണ​വും ന​ട​ന്നി​രു​ന്നു. ഇ​തി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ശ്രീ​കാ​ന്ത് പ​ള്ളി​ത്തോ​ട്, റി​യാ​സ് ത​ത്തോ​ത്ത് എ​ന്നീ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up